ഇടുക്കി തൊടുപുഴയില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളുമായി മൂന്നുപേര്‍ പിടിയിലായി. ഒരടി വലുപ്പമുള്ള രണ്ട് വിഗ്രഹങ്ങള്‍ വനം വകുപ്പിന്റെ വിജിലന്‍സ് ഫ്ളൈയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. 25 ലക്ഷം രൂപയ്ക്ക് വില്ക്കാന് ശ്രമിച്ച രണ്ട് സ്ത്രീ ശില്പങ്ങളാണ് പിടികൂടിയത്.
തൊടുപുഴ അഞ്ചേരിയിലാണ് സംഭവം. ഫ്ളൈയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. അഞ്ചേരി സ്വദേശി ജോണ്സണ്, കുര്യാക്കോസ്, മടക്കത്താനം സ്വദേശി കൃഷ്ണന് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ആനക്കൊമ്പ് വിഗ്രഹങ്ങള്‍ ആര്‍ക്ക് വില്ക്കാന് എത്തിച്ചവയാണ്, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
Discussion about this post