തുറയൂർ: മുസ്ലിം ന്യൂന പക്ഷങ്ങൾക്കു മാത്രമായി നടത്തുന്ന വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സി ക്കു വിടണമെന്നുള്ളസർക്കാർ തീരുമാനം ദുരുദ്ദേശപരവും ന്യൂന പക്ഷാവകാശത്തിന്മേലുള്ള കടന്നു കയറ്റമാണന്നും അത്തരം തീരുമാനം ഉടനെ പിൻവലിക്കണമെന്നും മുസ്ലിം ലീഗ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാം ഘട്ട വഖഫ് സംരക്ഷണ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം വൈസ് പ്രസിഡന്റ് ടി കെ ലത്തീഫ് മാസ്റ്റർ പറഞ്ഞു
സച്ചാർ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനത്തിൽ 100 ശതമാനം മുസ്ലിം ന്യൂനപക്ഷത്തിനുള്ള സംവരണം പാലോളി കമ്മിറ്റി 80:20 സംവരണമാക്കി വെള്ളം ചേർത്തു പിന്നീട് 50:50 ആയി കോടതി വിധി വന്നപോലെ ഈ വിഷയത്തിലും വരാൻ സാധ്യതയുണ്ട് . ദേവസ്വം നിയമനങ്ങൾക്കു പ്രത്യേകം ബോർഡ് രൂപീകരിച്ചത് പോലെ വഖ്ഫ് നിയമനത്തിന് ബോർഡ് രൂപീകരിക്കുകയോ അല്ലെങ്കിൽ നിലവിലെ സംവിധാനങ്ങൾ തുടരുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടിപി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
സംഗമത്തിൽ കട്ടി ലേരി പോക്കർ ഹാജി , മുനീർ കുളങ്ങര, യുസി ഷംസു, അസ്‌ലം മാസ്റ്റർ, കുറ്റിയിൽ റസാഖ്, സി കെ അസീസ്, ഇസ്സുദ്ധീൻ, പി വി മുഹമ്മദ്, മുഹമ്മദ് അലി, പി മുഹമ്മദ് ഇക്ബാൽ, പി ടി അബ്ദുറഹ്മാൻ മാസ്റ്റർ, പൊടിയാടി നസീർ, എം പി മൊയ്‌ദീൻ, ജനറൽ സെക്രട്ടറി സി എ നൗഷാദ് എന്നിവർ പ്രസംഗിച്ചു.
Discussion about this post