ഉത്തരകാശി : ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളും ക്രിസ്മസ് ആകുമ്പോഴേക്കും സ്വന്തം വീടുകളിലെത്തുമെന്ന ഉറപ്പുനല്‍കി ഇന്റര്‍നാഷണല്‍ ടണലിങ് എക്‌സ്‌പെര്‍ട്ട് അര്‍ണോള്‍ഡ് ഡിക്‌സ്. നമ്മള്‍ തിരക്കുകൂട്ടരുതെന്നും, തൊഴിലാളികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വീണ്ടും രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടതിനു പിന്നാലെയായിരുന്നു അര്‍ണോള്‍ഡ് ഡിക്‌സിന്റെ പ്രതികരണം.
‘ഡ്രില്ലിങ് മെഷീന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതിനപ്പുറത്തേക്ക് മെഷീന് ഒന്നും ചെയ്യാനാകില്ല. ഞങ്ങള്‍ മറ്റു മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. 41 പേരെയും എങ്ങനെ സുരക്ഷിതമായി വീടുകളിലെത്തിക്കാമെന്നാണ് ഓരോ മാര്‍ഗത്തിലും ഞങ്ങള്‍ പരിശോധിക്കുന്നത്’, അദ്ദേഹം പറഞ്ഞു.
‘തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ഒരു മാസം കൂടി സമയം വേണ്ടിവരും. അത് എന്നായിരിക്കുമെന്ന് എനിക്ക് കൃത്യമായി പറയാനാകില്ല. എന്നാല്‍ ക്രിസ്മസ് ആകുമ്പോഴേക്കും ഈ 41 പേരും വീട്ടിലെത്തുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്’, അര്‍ണോള്‍ഡ് ഡിക്‌സ് കൂട്ടിച്ചേര്‍ത്തു.
Discussion about this post