പയ്യോളി : ഇന്ത്യൻ ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ , ഖുർആൻ ഉയർത്തി പിടിക്കുന്ന നീതിയുടെ വിശാലത ഉൾക്കൊണ്ട് കൊണ്ട് നീതിനിഷേധങ്ങൾക്കെതിരെ ബഹുജന കൂട്ടായ്മകൾ രൂപപ്പെടേണ്ടത് അനിവാര്യമാണെന്ന് കെ ഇ എൻ കുഞ്ഞഹമ്മദ് പറഞ്ഞു.
പുറക്കാട് ദാറുൽ ഖുർആൻ്റെ ദശവാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ‘ ഖുർആൻ – ബഹുസ്വരത – മതേതരത്വം ‘ എന്ന വിഷയത്തിൽ സംസ്കാരിക സൗഹൃദസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഫാഷിസം രൂപപ്പെടുന്നത് സവർണ്ണതയിലൂന്നിയ ജാതിമേൽക്കോയ്മയിലൂടെയാണ്. ജാതിമേൽക്കോയ്മയുടെ സർവ്വാധിപത്യം രാജ്യത്തിൻ്റെ
മതനിരപേക്ഷതക്കും ജനാധിപത്യത്തിനും ഭീഷണി സൃഷ്ടിക്കുകയാണ്. സർവ്വമത പ്രാർത്ഥനയുടെ പേരിൽ രാജ്യത്ത് ഒരു വിദ്യാലയം അടച്ചുപൂട്ടേണ്ടി വന്നത് ഇന്ത്യ നേരിടുന്ന മതേതരത്വത്തിൻ്റെ സങ്കീർണ്ണതയെയാണ് സൂചിപ്പിക്കുന്നത്. അതോടപ്പം സൗഹൃദത്തിൻ്റെ ഭാഷ സംവാദങ്ങളുടേതായിരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. . സെൻ്റർ ഫോർ സ്റ്റഡീസ് ആൻ്റ് റിസർച് ഡയരക്ടർ ടി.മുഹമ്മദ് വേളം മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം
വർക്കിംങ് ചെയർമാൻ വി പി മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. വി വി ഗഫൂർ , പി കെ അബ്ദുല്ല, കെ കെ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം കൺവീനർ പി കെ സൈഫുദ്ദീൻ സ്വാഗതവും, സി അബൂബക്കർ കൗസർ നന്ദിയും പറഞ്ഞു.
Discussion about this post