പയ്യോളി: ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് കള്ളകേസെടുത്ത് കോൺഗ്രസിനെ തകർത്തു കളയാമെന്നാണ് ബി ജെ പിയുടെ മോഹമെങ്കിൽ അത് ഇന്ത്യയിൽ ഇന്ത്യയിൽ വിലപ്പോവില്ലെന്ന് എൻ സുബ്രഹ്മണ്യൻ.
സി ബി ഐ യും ഇ ഡിയുമൊക്കെ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ട് തള്ളിയ കേസാണ് വീണ്ടും കുത്തിപ്പൊക്കി കൊണ്ടു വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റോഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ.





Discussion about this post