പരലോക വിജയമാണ് മനുഷ്യൻ്റെ യഥാർത്ഥ ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കണമെങ്കിൽ അടിസ്ഥാനപരമായ രണ്ടു കാര്യങ്ങൾ ജീവിതത്തിൽ നേടിയെടുക്കണം. ഒന്ന് ഇലാഹി വിശ്വാസവും, മറ്റൊന്ന് വിശ്വാസത്തിൻ്റെ വികാസത്തിനും നിലനിൽപ്പിനും കാരണമാകുന്ന സൽകർമ്മങ്ങൾ കൊണ്ട് ജീവിതം ധന്യമാക്കുകയുമാണ്.
അല്ലാഹു പറയുന്നു:
‘ കാലം തന്നെയാണ് സത്യം..! തീർച്ചയായും മനുഷ്യൻ പരാജയത്തിൽ തന്നെയാകുന്നു; വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും സത്യം സ്വീകരിക്കാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ. ‘
അല്ലാഹുവിലുള്ള വിശ്വാസം, മലക്കുകൾ, കിതാബുകൾ, പ്രവാചകന്മാർ, അന്ത്യനാൾ, നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നുള്ള വിശ്വാസം തുടങ്ങിയ കാര്യങ്ങൾ കലർപ്പില്ലാതെ വെച്ച് പുലർത്തുകയും വേണം.
ഭൂമിയിലെ ജീവികളും നിർ ജീവികളുമായ എല്ലാ വസ്തുക്കളോടും കരുണയും കടപ്പാടുകളും നിർവഹിക്കുകയും മനുഷ്യൻ ഉൾപ്പെടെയുള്ള സകല ജീവികളോടും കരുണ കാണിക്കുകയും ചെയ്യുക.


Discussion about this post