പയ്യോളി: ഇരിങ്ങൽ റെയിൽവെസ്റ്റേഷനിൽ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ് ഉടൻ പുനസ്ഥാപിക്കുക, ഫ്ലാറ്റ്ഫോം ഉയർത്തുക, സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ ഡവലപ്പ്മെൻ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന കൺവെൻഷൻ ഇന്ന് നടക്കും. വൈകു. 5 ന് ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് കൺവെൻഷൻ നടക്കുകയെന്ന് ഡവലപ്പ്മെൻ്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Discussion about this post