മേപ്പയൂർ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഇരിങ്ങത്ത് വനിതാ സഹകരണ സംഘം സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി സഹകരിച്ച് സെമിനാർ സംഘടിപ്പിച്ചു. കൊയിലാണ്ടി അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ എം.രജിത ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് ശ്യാമ ഓടയിൽ അധ്യക്ഷയായി.ഗ്രാമപഞ്ചായത്ത് മെമ്പർ എ.കെ കുട്ടികൃഷ്ണൻ , സംഘം ഭരണസമിതി മെമ്പർമാരായ അനിത ചാമക്കാലയിൽ , വി.രജനി, രത്ന കൂത്തിലാംവീട്ടിൽതുടങ്ങിയവർ സംസാരിച്ചു. “സ്ത്രീകൾക്ക് സ്വയം തൊഴിൽ വായ്പകൾ പദ്ധതികൾ “എന്ന വിഷയത്തിൽ വനിതാ വികസന കോർപ്പറേഷൻ പ്രോജക്ട് ഓഫീസർ .പിസി രശ്മി പ്രബന്ധം അവതരിപ്പിച്ചു.





































Discussion about this post