കോഴിക്കോട്: പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. നാദാപുരം ഇരിങ്ങണ്ണൂര്‍ സ്വദേശി കച്ചേരി ചെക്കുമുക്കില് പുതിയാണ്ടി കാട്ടില്‍ ബാലന്റെ മകൻ സുനില്‍ (39 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏട്ടോടെയാണ് ഫറൂഖ് പുഴയില്‍ സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്.
ഫറൂഖ് പോലീസ് ഇന്‍ക്വസ്റ് നടത്തിയ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹ മോചിതനായ സുനില്‍ കുറച്ചു കാലമായി തലശ്ശേരി ഭാഗത്താണ് താമസം. ഇന്നലെ കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനില്‍ പോയതായി നാട്ടുകാര്‍ പറഞ്ഞു.
അമ്മ: പരേതയായ രാധ സഹോദരങ്ങള്‍: വിനീഷ്, വിജേഷ്, സുധീഷ്.
Discussion about this post