
പയ്യോളി: ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ചാത്തോത്ത് സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
എ രാമകൃഷ്ണൻ, ടി സുധാകരൻ, ഇ കെ വത്സലൻ, എ ചന്ദ്രൻ പ്രസംഗിച്ചു.
രത്നാകരൻ പടന്നയിൽ സ്വാഗതവും എം ദാസൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി രത്നാകരൻ പടന്നയിൽ (പ്രസിഡൻ്റ്), സുനിൽ ചാത്തോത്ത് (സെക്രട്ടറി), കെ കെ ചന്ദ്രൻ (ട്രഷറർ), എ രാമകൃഷ്ണൻ, വി കെ അഭിലാഷ്, എം വി ബൈജു (ജോ. സെക്രട്ടറിമാർ), എം ദാസൻ, ഇ കെ വിജയനാഥ്, ടി സുനിൽ കുമാർ (വൈസ് പ്രസിഡൻ്റുമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Discussion about this post