പയ്യോളി: ഇരിങ്ങൽ സ്പോർട്സ് അക്കാദമിയും പയ്യോളി ലയൺസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന അവധിക്കാല വോളിബോൾ പരിശീലന ക്യാമ്പ് ഏപ്രിൽ ഒന്നിന് ആരംഭിക്കും.
ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലാണ് ക്യാമ്പ് നടക്കുക. കായിക മേഖലയിലുള്ള മികച്ച പരിശീലകർ ക്ലാസുകൾ നയിക്കും.
ഒരു മാസം നീണ്ടു നിൽക്കുന്ന കോച്ചിംഗ് ക്യാമ്പിൽ പതിനേഴു വയസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
9447 75 21 75
9562 66 55 54
Discussion about this post