പയ്യോളി: മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് കല്ലായി അറക്കൽ താഴ പടന്ന കീരിയിൽ വീട്ടിൽ ജയരാജന്റെ മകൻ ടി പി അഖിൽകുമാർ (30) ആണ് മരിച്ചത്.
ഇന്ന് (ഞായർ) 4.15 ഓടെ കണ്ണൂർ ഭാഗത്തേക്ക് പോയ ട്രെയിൻ തട്ടിയാണ് മരിച്ചതെന്ന് കരുതുന്നു. കെ എസ് ഇ ബി താത്കാലിക മീറ്റർ റീഡറായി ജോലി ചെയ്തു വരികയായിരുന്നു.
ഇന്ന് (ഞായർ) ഉച്ചക്ക് ശേഷം റെയിൽപാളത്തിനരികിലൂടെ ഇദ്ദേഹം നടന്നു വരുന്നത് റെയിൽവേ ജീവനക്കാരടക്കമുള്ളവർ കണ്ടിരുന്നു. തുടർന്ന് 4.15നുള്ള ട്രെയിൻ കടന്നു പോയതോടെയാണ് ഇയാളെ മരിച്ച നിലയിൽ കാണപ്പെടുന്നത്.
പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് നിന്നും ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
Discussion about this post