
പയ്യോളി: ഇരിങ്ങൽ അറുവയിൽ കുട്ടിച്ചാത്തൻ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. അറുവയിൽ പാലം പുനർ നിർമ്മിക്കുവാൻ ആവശ്യമായ ഫണ്ട് അനുവദിച്ച നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയിലിനും നഗരസഭാംഗം വിലാസിനി നാരങ്ങോളിക്കും അഭിവാദ്യമർപ്പിച്ച് 35 -ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച ബോർഡ് ആണ് ബുധനാഴ്ച രാത്രി സാമൂഹ്യദ്രോഹികൾ നശിപ്പിച്ചത്.

ബോർഡ് നശിപ്പിച്ച സാമൂഹ്യ ദ്രോഹ നടപടിയിൽ 35 -ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. റിനീഷ് പൂഴിയിൽ അധ്യക്ഷത വഹിച്ചു.
പടന്നയിൽ പ്രഭാകരൻ, കുന്നങ്ങോത്ത് സബീഷ്, നിധിൻ പൂഴിയിൽ, ഷൈജു കുന്നങ്ങോത്ത് പ്രസംഗിച്ചു.

Discussion about this post