പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ യു പി സ്കൂൾ കെട്ടിട ഉദ്ഘാടനവും സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനവും മെയ് 11 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കെട്ടിട ഉദ്ഘാടനം ചെയ്യും.

ഹൈടെക് സ്കൂൾ പ്രഖ്യാപനം കെ മുരളീധരൻ എം പി നിർവഹിക്കും. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിക്കും. ലൈബ്രറി കെട്ടിട ഉദ്ഘാടനം നഗര സഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ നിർവഹിക്കും.
പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന സംഘാടക സമിതി രൂപീകരണ യോഗം സ്കൂൾ മാനേജർ പി എൻ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.എസ് എസ് സി ചെയർമാൻ മംഗലത്ത് കേളപ്പൻ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് ഇ കെ ലിനീഷ്, സി കണ്ണൻ, സബീഷ് കുന്നങ്ങോത്ത്, പി വിനിധീഷ്, ഒ എം സജീഷ്, കമ്പനി കുനി ബാലൻ, പ്രധാനാധ്യാപിക സി റീന പ്രസംഗിച്ചു.
Discussion about this post