പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ യു പി സ്കൂൾ കെട്ടിട ഉദ്ഘാടനവും സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനവും ലൈബ്രറി കെട്ടിട ഉദ്ഘാടനവും നടന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിച്ചു. പി ടിഎയുടെ സഹകരണത്തോടെ നിർമിച്ച ലൈബ്രറി കെട്ടിടം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ്, വിവിധ മത്സര, ജില്ലാ മത്സര വിജയികൾക്കുള്ള ഉപഹാരങ്ങൾ സ്കൂൾ മാനേജർ പി എൻ അനിൽകുമാർ വിതരണംചെയ്തു.

നഗരസഭാംഗങ്ങളായ വിലാസിനി നാരങ്ങാേളി, കെ അനിത, രേവതി തുളസിദാസ്, ടി എം നിഷ ഗിരീഷ്, ചെറിയ സുരേഷ് ബാബു, എസ് എസ് ജി ചെയർമാൻ മംഗലത്ത് കേളപ്പൻ, ഇരിങ്ങൽ എൽപി സ്കൂൾ പ്രധാനാധ്യാപിക രിഖിരാം, മുൻ മാനേജർ സി കണ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി വി നിധീഷ്, പടന്നയിൽ പ്രഭാകരൻ, എ കെ ബൈജു, കെ ശശിധരൻ, വടക്കയിൽ രാജൻ, കൊളാവിപ്പാലം രാജൻ, സിപി സദക്കത്തുള്ള, ടി കെ ഉമ്മർകുട്ടി, സ്റ്റാഫ് സെക്രട്ടറി എൻ എം ശില്പ പ്രസംഗിച്ചു.

Discussion about this post