പയ്യോളി: ഇരിങ്ങൽ ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ ഉത്സവ ചടങ്ങുകൾ നിർവഹിക്കപ്പെടും.
ഇന്ന് വൈകീട്ട് 6.40 ന് ദീപാരാധന, രാത്രി 7 ന് ക്ഷേത്ര വനിതാ സമിതി അവതരിപ്പിക്കുന്ന തിരുവാതിര, 8 ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന നടന വിരുന്ന്, 9.30 ന് സംഗീത രാവ് എന്നിവ അരങ്ങേറും.
നാളെ 3 ന് ചൊവ്വാഴ്ച രാവിലെ 5.30 ന് ഗണപതി ഹോമം, 6.45 ഉഷഃപൂജ, 7 ന് സുദർശന ചക്രഹോമം, മൃത്യുഞ്ജയ ഹോമം, നവകം, പഞ്ചഗവ്യം, അഭിഷേകം തുടർന്ന് ഉച്ചപൂജ, 7.30 ന് പ്രഭാതഭക്ഷണം
വൈകീട്ട് 6.40 ന് ദീപാരാധന, രാത്രി 7 ന് ഭഗവതി സേവ, 7.30 ന് ടീം ചിലങ്ക അറുവയൽ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 7.45 ന് മുട്ടുങ്ങൽ സ്വാമിമഠം വനിതാവേദിയുടെ നൃത്ത വിസ്മയം, 8 ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം കാലം പറക്ക്ണ്,
മൂന്നാം ദിനമായ ബുധനാഴ്ച (മാർച്ച് 4) രാവിലെ 5.30 ന് ഗണപതിഹോമം, 6.45 ന് ഉഷഃപൂജ, 7 ന് നവകം, പഞ്ചഗവ്യം, അഭിഷേകം, 7.30 ന് പ്രഭാതഭക്ഷണം, 8 ന് പറ നിറയ്ക്കൽ (നെല്ല്, നാണയം, മഞ്ഞൾ), വിശേഷാൽ കലശാഭിഷേകം, 9 ന് 301 കലശം, ഉച്ചക്ക് 12 മുതൽ 2.30 വരെ പ്രസാദ ഊട്ട്, വൈകീട്ട് 6.15 ന് നൈവേദ്യം വരവ്, 6.40 ന് ദീപാരാധന, 6.45 ന് കോട്ടക്കൽ ശ്രീ നാരായണ ഗുരുപീഠത്തിൽ നിന്നും പുഷ്‌പ രഥത്തിൽ കർപ്പൂരം എഴുന്നെള്ളിപ്പ്, 7.30 ന് സൗഹൃദം കൂട്ടായ്മയുടെ തിരുവാതിര, 8 ന് ശ്രീ നാരായണ വാദ്യസംഘം പയ്യോളിയുടെ പഞ്ചാരിമേളം, 8.30 ന് മംഗളപൂജ എന്നിവ നടക്കും. 9 ന് കരിമരുന്ന് പ്രയോഗത്തോടെ പ്രതിഷ്ഠാദിന മഹോത്സവം സമാപിക്കും.





































Discussion about this post