പയ്യോളി: ഇരിങ്ങൽ ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് നാളെ തുടക്കമാവും. 19 ന് കൊടിയേറ്റം നടക്കും. 17 ചൊവ്വാഴ്ച മുതൽ 24 ചൊവ്വാഴ്ച വരെ താന്ത്രിക ചടങ്ങുകളോടെയും വിവിധ കലാ പരിപാടികളോടെയും നടത്തപ്പെടുന്ന ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എടച്ചേരി ഹരിശ്രീ ഇല്ലം അഖിലേഷ് നമ്പൂതിരി കാർമികത്വം വഹിക്കും.
17 ന് വൈകിട്ട് കലവറ നിറയ്ക്കൽ ഘോഷയാത്ര, രാത്രി 7 .30 ന് ശിവപാദം സംഗീത വിദ്യാലത്തിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഭജഭനാമൃതം, 18 ന് രാത്രി 7.30 ന് ഫ്രന്റ്സ് വോയ്സ് പയ്യോളി അവതരിപ്പിക്കുന്ന ഭക്തിഗാനസുധ,
19 ന് രാവിലെ 7 ന് പൊങ്കാല, വൈകിട്ട് ദീപാരാധക്ക് ശേഷം ക്ഷേത്രം തന്ത്രി കൊടിയേറ്റം നിർവഹിക്കും.
20 ന് രാത്രി 8 ന് എസ് എസ് ഓർക്കസ്ട്ര പയ്യന്നൂർ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ലൈവ്, 21 ന് വൈകിട്ട് 6.30 ന് മുൻ ശബരിമല മേൽശാന്തി കൊട്ടാരം ജയറാം നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, രാത്രി 8 ന് സിനിമ പിന്നണി ഗായകൻ അതുലും സഘവും അവതരിപ്പിക്കുന്ന സോൾ ഓഫ് ഫോക്ക്,
22 ന് വൈകിട്ട് 7.30 ന് പ്രാദേശിക കലാകാരൻമാരുടെ ‘നൂപുരം -2026’,
23 ന് രാത്രി പള്ളിവേട്ട, തുടർന്ന്, എം ടി വാസുദേവൻ നായരുടെ ഇരുട്ടിൻ്റെ ആത്മാവ് എന്ന കഥയുടെ നാടകാവിഷ്കാരം, അവതരണം വടകര വരദ, 24 ന് രാവിലെ ആറാട്ട്, കൊടിയിറക്കൽ, ഉച്ചക്ക് 12 -30 മുതൽ ആറാട്ട് സദ്യഎന്നിവ നടക്കും. പൊങ്കാല ചടങ്ങിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ അറിയിച്ചു.



































Discussion about this post