പയ്യോളി : പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്കരിച്ച തീം ട്രീസ് ഓഫ് കേരള പദ്ധതി പ്രകാരം ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് പരിസ്ഥിതി ദിനത്തിൽ മാവിൻ തൈകൾ വിതരണം ചെയ്തു. 2018 മുതൽ ഈ പദ്ധതി പ്രകാരം പ്ലാവ്,
കശുമാവ്, തെങ്ങ്, പുളി, മാവ് തുടങ്ങിയ ലക്ഷം തൈകളാണ് കേരളത്തിൽ സഹകരണ സംഘങ്ങൾ വിതരണം ചെയ്തിട്ടുള്ളത്. ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ ബാങ്ക് പ്രസിഡണ്ട് മംഗലത്ത് കേളപ്പൻ വലിയ കടവത്ത് നാരായണന് മാവിൻ തൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി കെ പി ഉഷ, മാനേജർ കെ കെ രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
Discussion about this post