പയ്യോളി: ഇരിങ്ങൽ പൊത്രോളി ഗുളികൻ കുട്ടിചാത്തൻ ഭദ്രകാളി ക്ഷേത്രം പ്രതിഷ്ടാദിന മഹോത്സവം ഫെബ്രുവരി 21 തിങ്കളാഴ്ച വടകര കുനിയിൽ ഭദ്രകാളി ക്ഷേത്രം തന്ത്രി ബാബു സ്വാമിയുടെ കാർമ്മികത്വത്തിൽ നടക്കും.
തിങ്കളാഴ്ച പുലർച്ചെ ഗണപതി ഹോമത്തോടെ ആരംഭിച്ചു കാലത്തു 9 മുതൽ 11 വരെ പൊങ്കാല സമർപ്പണം. വൈകീട്ട് 6 മുതൽ നവകലശം,108 പന്തക്കലശം. ഉത്സവം രാത്രി 9 മണിക്കുള്ള കരിമരുന്നു പ്രയോഗത്തോടെ സമാപിക്കും. ഇരിങ്ങൽ ഓയിൽ മില്ലിന് സമീപം നിന്നരുളും കുന്നിൽ സ്ഥാപിതമായ ക്ഷേത്രത്തിലെ ഉത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് നടത്തപ്പെടുക.
Discussion about this post