പയ്യോളി: ഇരിങ്ങൽ പെരിങ്ങാട് ശ്രീ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്രത്തിലെ വെള്ളാട്ട് മഹോത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ച വിശേഷാൽ ഉത്സവ ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് 12 മുതൽ 2 വരെ അന്നദാനം നടക്കും.
വൈകിട്ട് 4 ന് കോട്ടക്കുന്ന് പാച്ചാക്കൽ നിവാസികളുടെ ഇളനീർ വരവ്, 5. 30 ന് ദീപാരാധന, 8 ന് കുട്ടിച്ചാത്തൻ വെള്ളാട്ട്, കരിമരുന്ന് പ്രയോഗം, തുടർന്ന്, വിവിധ ദേശങ്ങളിൽനിന്നുള്ള പൂക്കലശം വരവുകൾ, ഗുളികൻ വെള്ളാട്ട്, ഗുരു കാരണവർ വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, കരിമരുന്ന്പ്രയോഗം, ഗുരുതി, ഇളനീർ അഭിഷേകം എന്നീ ചടങ്ങുകൾക്ക് ശേഷം നട അടയ്ക്കുന്നതോടെ ഉത്സവം സമാപിക്കും.







































Discussion about this post