പയ്യോളി: ഇരിങ്ങൽ നന്മ സാംസ്കാരിക വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണവും ക്ലോറിനേഷനും നടത്തി. മഴയെത്തും മുമ്പേ അണുവിമുക്തമാക്കാൻ നന്മ എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച പരിപാടി നഗരസഭാംഗം വിലാസിനി നാരങ്ങോളി ഉദ്ഘാടനം ചെയ്തു.
ഒ എൻ പ്രജീഷ് കുമാർ, ഒ എൻ ഷാജി, ബൈജു ഇരിങ്ങൽ, ടി രമേശൻ, പി ബിജു, ഒ കെ ചന്ദ്രൻ, ഒ കെ സുരേഷ് ബാബു, ഒ കെ അശോകൻ നേതൃത്വം നല്കി.
കാലവർഷമെത്തുന്നതിന് മുൻപെ പൊതു ഇടങ്ങൾ സ്കൂളുകൾ, അംഗൻവാടികൾ, കടകൾ, ആരാധനാലയങ്ങൾ, വീടുകളും അണുവിമുക്തമാക്കണമെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ശുചീകരണ പ്രവൃത്തിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധി പേർ പങ്കെടുത്തു.
Discussion about this post