പയ്യോളി: ഇരിങ്ങൽ നന്മ സംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വിഷു ആഘോഷം സംഘടിപ്പിച്ചു. എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് മത്സരപരീക്ഷ വിജയികളെയും,

കുട്ടി കവയത്രി ടി വി ഓഷിയ, മലപ്പുറം ജില്ല ജൂനിയർ വോളീബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒ എൻ അശ്വിൻ എന്നിവരെ അനുമോദിച്ചു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സര പരിപാടികൾ അരങ്ങേറി.
സമ്മാനകൂപ്പൺ നറുക്കെടുപ്പ് നടത്തി. രാത്രി കുട്ടികളുടെ കരോക്കെ ഗാനമേളയും നടന്നു.

Discussion about this post