പയ്യോളി: ഇരിങ്ങൽ നന്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനത്തിൽ വിദ്യാർഥികൾക്കും, വീട്ടമ്മമാർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വീട്ടമ്മമാർക്കായി സംഘടിപ്പിച്ച എഴുത്തുപരീക്ഷ ശ്രദ്ധേയമായി. പയ്യോളി നഗരസഭയിലെ 32, 35 ഡിവിഷനുകളിലെ വീട്ടമ്മമാർക്കായാണ് മത്സരം സംഘടിപ്പിച്ചത്. ജൂൺ 7 മുതൽ ജൂൺ 17
വരെയുള്ള മലയാള പത്രങ്ങളിലെ വാർത്തയെ അടിസ്ഥാനമാക്കിയാണ് എഴുത്തുപരീക്ഷ സംഘടിപ്പിച്ചത്. വിലാസിനി നാരങ്ങോളി (ഒന്നാം സ്ഥാനം), ഷഗിന ഷൈജു (രണ്ടാം സ്ഥാനം), കെ ടി രേഷ്മ (മൂന്നാം സ്ഥാനം) എന്നിവർ വിജയിച്ചു.
ബൈജു ഇരിങ്ങൽ, ടി രമേശൻ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നല്കി. രാഗേഷ് എം അധ്യക്ഷത വഹിച്ചു. ഒ എൻ പ്രജീഷ് കുമാർ സ്വാഗതവും ബിജു പുത്തുക്കാട് നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നിഹാരയും, രണ്ടാം സ്ഥാനം നന്ദു കൃഷ്ണയും മൂന്നാം സ്ഥാനം സൂര്യഗായത്രിയും കരസ്ഥമാക്കി
കെ ടി രേഷ്മ അവതാരകയായി. ടി വി പ്രകാശൻ അധ്യക്ഷത വഹിച്ചു. ടി രമേശൻ ടി സ്വാഗതവും കെ കെ ലിജീഷ് നന്ദിയും പറഞ്ഞു.
Discussion about this post