പയ്യോളി: ഇരിങ്ങൽ നന്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനത്തിൽ പത്ര വായനാധിഷ്ഠിത മത്സര എഴുത്തുപരീക്ഷ സംഘടിപ്പിക്കുന്നു.
നഗരസഭയിലെ 32, 35 ഡിവിഷനിലെ വീട്ടമ്മമാർക്കാകായാണ് മത്സരം. 7 മുതൽ ജൂൺ 17 വരെ മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളെ അടിസ്ഥാനമാക്കിയാണ് മത്സരം
നടക്കുക. 19 ന് ഞായറാഴ്ച വൈകു: 3 മണിക്ക് ഇരിങ്ങൽ എസ് എസ് യു പി സ്കൂളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 15 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ:
9048675771
8281967446
Discussion about this post