പയ്യോളി: ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൻ്റെ പുസ്തകക്കൂട് പദ്ധതി ബൈജു ഇരിങ്ങൽ ഉദ്ഘാടനം ചെയ്തു. കെ.ആർ മീരയുടെ ഘാതകൻ എന്ന പുസ്തകം അനൂപ ടീച്ചർക്ക് കൈമാറി. വായനയെ പരിപോഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തയ്യാറാക്കിയ പദ്ധതിക്കാണ് പടിക്കപ്പാറ അംഗനവാടിയിൽ തുടക്കമിട്ടത്.
എ ടി അശ്വന്ത് അദ്ധ്യക്ഷത വഹിച്ചു. യജുൽ ധനുഷ്, രജീഷ് കണ്ണമ്പത്ത് പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
Discussion about this post