പയ്യോളി: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ‘പുസ്തകക്കൂട്’ ജനകീയവായന പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കും. നാളെ വെള്ളിയാഴ്ച വൈകീട്ട് 4.30 ന് ഇരിങ്ങൽ പടിക്കൽപ്പാറ 34-ാം നമ്പർ അംഗൻവാടിയിൽ വെച്ച് പ്രമുഖ എഴുത്തുകാരൻ ബൈജു ഇരിങ്ങൽ ഉദ്ഘാടനം ചെയ്യും.
വായനയുടെ ജനകീയ വത്കരണം ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ പടിക്കൽപ്പാറ പ്രദേശത്തുള്ളവർക്ക് ആഴ്ചയിൽ ഒരിക്കൽ പുസ്തക്കൂടിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കാം .എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 3.30 മുതൽ 4.30 വരെയാണ് പുസ്തക വിതരണം ഉണ്ടായിരിക്കുക. ഉദ്ഘാടന ചടങ്ങ് പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Discussion about this post