പയ്യോളി: മൂരാട് ഓയിൽ മില്ലിൽ പില്ലറിനായി ഉയർത്തിയ കമ്പികൾ ഇടിച്ചിട്ട് ലോറി കടന്നു കളഞ്ഞു. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച വൈകു. 3.10 ഓടെയാണ് അപകടമുണ്ടായത്. തുടർന്ന് ഏറെ സമയം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ദേശീയപാതാ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മൂരാട് ഓയിൽ മില്ലിൽ നിർമ്മിക്കുന്ന അടിപ്പാത നിർമാണം പുരോഗമിക്കുകയാണ്. ഇതിനായി കോൺക്രീറ്റ് ചെയ്യുന്നതിനായി കെട്ടിയൊതുക്കി ഉയരത്തിൽ നിർത്തിയ കമ്പികളാണ് ലോറിയിടിച്ചിട്ടത്. തുടർന്ന് ദേശീയപാതക്ക് കുറുകെ വീണ കമ്പിക്കൂട്ടം ഗതാഗത തടസ്സം സൃഷ്ടിച്ചു. കെട്ടിയുയർത്തിയ കമ്പിക്കൂട്ടം ലോറിക്ക് പിന്നാലെയെത്തിയ വാഹനങ്ങൾക്ക് മുകളിലക്ക് വീഴാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.

വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ ട്രാഫിക്ക് പോലീസ് ഗതാഗതം നിയന്ത്രിച്ചു.
അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് മൂരാട് ഓയിൽ മിൽ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും വാഹന യാത്രികരും അനുഭവിക്കുന്ന ദുരിതത്തിന് ഇനിയും അറുതിയായില്ല. പ്രദേശം പൊടിപടലങ്ങളുടെ പിടിയിലാണ്. ഗതാഗതകുരുക്ക് പതിവാകുന്നു.





Discussion about this post