പയ്യോളി: ഇരിങ്ങൽ എൽ പി സ്കൂൾ മലർവാടിക്കൂട്ടം ഏകദിന ക്യാമ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു.പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു.
എൽ എസ് എസ് വിജയികളായ വിദ്യാർത്ഥികൾ, കവിതാ രചനയിൽ വിസ്മയം തീർത്ത രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ടി വി ഓഷിയ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
പി വി നിധീഷ് അധ്യക്ഷത വഹിച്ചു. വിലാസിനി നാരങ്ങോളി, എം സതീശൻ, കെ രാഹുൽ, പി എൻ അനിൽകുമാർ, പി വിജയൻ, ടി വി നിഷിത പ്രസംഗിച്ചു. കെ രിഖിരാം സ്വാഗതവും, പി ശ്രുതിൻ നന്ദി പറഞ്ഞു. എം ശശിധരൻ വിനോദ് പാലങ്ങാട് എന്നിവർ ക്ലാസെടുത്തു.
Discussion about this post