
പയ്യോളി: ലഹരിവിരുദ്ധ സന്ദേശ പ്രചാരണത്തിനായി ആത്മസമർപ്പണത്തോടെയുള്ള പ്രവർത്തനങ്ങൾ ഇരിങ്ങൽ എൽ പി സ്കൂളിലെ അധ്യാപിക ശബ്ന ടീച്ചറേയും പിഞ്ചു വിദ്യാർഥികളെയും ശ്രദ്ധേയരാക്കുന്നു. സംസ്ഥാന വ്യാപകമായി നടന്ന ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായാണ് ശബ്ന ടീച്ചർ ചിട്ടപ്പെടുത്തിയ ബോധവൽക്കരണ നൃത്ത പരിപാടി വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറിയത്.

ടീച്ചറോടൊപ്പം വിദ്യാലയത്തിലെ 3, 4 ക്ലാസുകളിലെ വിദ്യാർഥികളും നൃത്ത പരിപാടിയുടെ ഭാഗമായി. കറുപ്പും ചുവപ്പും നിറമാർന്ന വസ്ത്രമണിഞ്ഞ് സർക്കാറിൻ്റെ ഔദ്യോഗിക ലഹരി വിരുദ്ധ ഗീതത്തിന് ചുവടു വെച്ച കുട്ടികളും ടീച്ചറും നാട്ടുകാരുടെ മനസ്സുനിറഞ്ഞ കൈയ്യടിയേറ്റു വാങ്ങി.

കോട്ടക്കൽ ബീച്ച് റോഡ് ജംഗ്ഷൻ, അറുവയിൽ, കൊളാവിപ്പാലം ബീച്ച്, ഗ്രാമീണ കലാവേദി പരിസരം, ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രപരിസരം തുടങ്ങി ഇന്നലെ മാത്രം അഞ്ച് സ്ഥലങ്ങളിലാണ് ഫ്ലാഷ് മോബ് ചെയ്തത്. നൃത്തത്തിലെ ആത്മസമർപ്പണവും അവതരണത്തിലെ ഊർജ്ജവും നിലയ്ക്കാത്ത അഭിനന്ദന പ്രവാഹത്തിന് കാരണമായി. ഇപ്പോൾ ഈ നൃത്ത പരിപാടിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ.
ഇരിങ്ങൽ ടി വി പ്രകാശൻ പകർത്തി എഡിറ്റ് ചെയ്ത വീഡിയോ കാണാം…


Discussion about this post