പയ്യോളി: ഇരിങ്ങൽ എൽ പി സ്കൂൾ പ്രവേശനോത്‌സവം വാർഡ് കൗൺസിലർ വിലാസിനി നാരങ്ങോളി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് പി വി നിധീഷ് അധ്യക്ഷതവഹിച്ചു. കെ കെ കണ്ണൻ, പി മുകുന്ദൻ, നിഷിത പ്രസംഗിച്ചു.

പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനുമായ വി കെ നിധീഷ് അവതരിപ്പിച്ച മാജിക്ക് അവതരണവും ശശികുമാർ മാസ്റ്ററുടെ ആട്ടവും പാട്ടും പരിപാടികൾ അരങ്ങേറി.

ഒന്നാം ക്ലാസിലെ കുട്ടികളേയും നേഴ്സറി കുട്ടികളേയും പഠനോപകരണ കിറ്റുകൾ നൽകി സ്വീകരിച്ചു. പ്രധാന അധ്യാപിക രിഖിരാം ടീച്ചർ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി ശ്രുതിൻ മാസ്റ്റർ നന്ദിയും പറഞ്ഞു



































Discussion about this post