പയ്യോളി: 25 വർഷത്തിലേറെ സർവ്വീസുള്ള ആറ് സീനിയർ ടീച്ചർമാരെ അകാരണമായി മാറ്റി നിർത്തി ക്ലാസ്സെടുക്കാനനുവദിക്കാത്ത മാനേജ്മെന്റ് നടപടിക്കെതിരെയും അദ്ധ്യാപികമാരെ ഉടൻ തിരിച്ചെടുക്കുണമെന്നുമാവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങൽ കോട്ടക്കൽ ഇസ്ലാമിക്ക് അക്കാദമി ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കുളിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

സി പി ഐ എം ലോക്കൽ സെക്രട്ടറി എൻ ടി അബ്ദുറഹിമാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി കൺവീനർ എം പി ഭരതൻ അദ്ധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രിയ കക്ഷികളെ പ്രതിനിധീകരിച്ച് പി പി കണ്ണൻ, എം ടി ഗോപാലൻ, കൊളാവിപ്പാലം രാജൻ, യു ടി കരീം, എം ടി ചന്ദ്രൻ, അഷറഫ്, അജിത ടീച്ചർ, കുഞ്ഞിബി ടീച്ചർ പ്രസംഗിച്ചു. ഇരിങ്ങൽ അനിൽ കുമാർ സ്വാഗതവും ടി സി ഷീബ ടീച്ചർ നന്ദിയും പറഞ്ഞു.

പുതുതായി നിലവിൽ വന്ന സ്കൂൾ മാനേജ്മെൻ്റ്, സ്കൂൾ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഏൽപ്പിച്ച അധ്യാപകൻ്റെ മാനസിക പീഢനത്തെ ചോദ്യം ചെയ്തതതാണ് അധ്യാപികമാരെ മാറ്റി നിർത്താൻ ഇടയായതെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.

പ്രശ്നം പരിഹരിക്കുകുന്നതിനായി സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പല തവണ ശ്രമം നടത്തിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങേണ്ടി വന്നതെന്നും ഇനിയും പ്രശ്നം പരിഹരിക്കുന്നതിന് മാനേജ്മെൻ്റ് തയ്യാറായില്ലെങ്കിൽ ശക്തമായ നടത്താനും ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.




































Discussion about this post