പയ്യോളി: ഇരിങ്ങൽ -കോട്ടക്കൽ പ്രദേശത്തെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ കെ എം എസ് ജി വാട്സാപ്പ് കൂട്ടായ്മ കുടുംബ സംഗമവും അനുമോദനചടങ്ങും ‘സ്നേഹാദരം 2024 സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ നദ്‌വി ഇരിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. ഉപദേശക സമിതി അംഗം നിസാർ തൗഫീഖ് അധ്യക്ഷത വഹിച്ചു.
ഹിദായത്തുസിബിയാൻ മദ്രസയിൽ 35 വർഷം അധ്യാപനം പൂർത്തിയാക്കിയ മുഹമ്മദ് കുഞ്ഞു ഉസ്താദിനെ ചടങ്ങിൽ ആദരിച്ചു. സാമൂഹ്യ പ്രവർത്തകൻ പി വി കുമാരനും കോട്ടക്കൽ മഹല്ല് ജമാഅത്ത് പ്രസിഡന്റ് യു ടി അബ്ദുൽ കരീമും ചേർന്ന് പൊന്നാട അണിയിച്ചു. ഉപഹാരം നൽകി. എഫക്റ്റീവ് പാരന്റിങ് എന്ന വിഷയത്തിൽ ‘സിജി’ സീനിയർ കൗൺസിലർ ടി സലീം ക്ലാസെടുത്തു. തുടർന്ന്, വിവിധ മേഖലകളിൽ പ്രതിഭകളെെെ അനുമോദിച്ചു.
സംഘാടക സമിതി കൺവീനർ യു ടി അഷ്‌റഫ് സ്വാഗതവും ജനറൽ സെക്രട്ടറി ഇ പി മജീദ് നന്ദിയും പറഞ്ഞു.
വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന, നാടോടി നൃത്തം, ഗാനാലാപനം, മോണോ ആക്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
Discussion about this post