പയ്യോളി: ഇരിങ്ങൽ അറുവയൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ കാർഷിക സദസ്സ് സംഘടിപ്പിക്കുന്നു. ‘എൻ്റെ കൃഷി എൻ്റെ ആരോഗ്യം’ സന്ദേശത്തോടെ 27 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് ഇരിങ്ങൽ എസ് എസ് യു പി സ്കൂൾ ഹാളിലാണ് പരിപാടി നടക്കുക. നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് സദസ്സിൻ്റെ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാംഗം വിലാസിനി നാരങ്ങോളി അധ്യക്ഷത വഹിക്കും. തുടർന്ന് ജൈവ കൃഷിയും പരിപാലനവും വിഷയത്തിൽ സി നാരായണൻ ക്ലാസ്സെടുക്കും.
Discussion about this post