പയ്യോളി: എം വി സുജിൻ സ്മരണയ്ക്കായി ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് കോട്ടക്കൽ ശ്രദ്ധ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിബിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികൾക്ക് അത്യാവശ്യമായിവരുന്ന മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.
കിടപ്പിലായ രോഗികൾക്ക് ഏറെ ആശ്വാസമാവുന്ന പോർട്ടബിൾ ഫെൽഗം സക്ഷൻ മെഷീൻ, പിസ്റ്റൺ കംപ്രസർ നെബുലൈസർ എന്നീ ഉപകരണങ്ങളാണ് കൈമാറിയത്.
ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ശ്രദ്ധ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി അഖിൽ എരഞ്ഞിക്കൽ ആരോഗ്യകേന്ദ്രത്തിലെ ഡോ. സുനിത, ജെ എച്ച് ഐ ജിനി ബിയർലി, പാലിയേറ്റീവ് ചുമതലയുള്ള നേഴ്സ് ജിഷ എന്നിവർക്ക് കൈമാറി.
Discussion about this post