പയ്യോളി: ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ച് എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് മത്സര പരീക്ഷകളിൽ വിജയികളായവർക്കും യുവകവി പ്രണവ് കളരിപ്പടി, കവയത്രി
ടി വി ഓഷിയ, മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ എൻ അശ്വിൻ എന്നിവർക്കും ഉപഹാരങ്ങൾ നല്കി അനുമോദിച്ചു.
പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം കെ അനിത, പ്രണവ് കളരിപ്പടി പ്രസംഗിച്ചു.
ബൈജു ഇരിങ്ങൽ സ്വാഗതവും സബീഷ് കുന്നങ്ങോത്ത് നന്ദിയും പറഞ്ഞു.
Discussion about this post