പയ്യോളി : ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ അറുവയിൽ ക്ഷേത്രം റെയിൽവേ സ്റ്റേഷൻ റോഡ് ശുചീകരിച്ചു. റിട്ട. സുബൈദാർ മേജർ കെ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ കെ ലിബിൻ അധ്യക്ഷത വഹിച്ചു. സബീഷ് കുന്നങ്ങോത്ത്, പടന്നയിൽ രത്നാകരൻ, കെ കെ അഭിലാഷ്, ഇ സൂരജ്, എന്നിവർ നേതൃത്വം നൽകി.
Discussion about this post