പയ്യോളി: ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ ഏപ്രിൽ 27 ന് നടക്കും. രാവിലെ ഗണപതിഹോമം, ഉച്ചക്കലശം, രാത്രി 7 ന് കുട്ടിച്ചാത്തൻ വെള്ളാട്ടം,
8 30 ന്, കവയിത്രി ടി വി ഓഷിയ, മലപ്പുറം ജില്ലാ ജൂനിയർ വോളി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒ എൻ അശ്വിൻ, യുവകവി പ്രണവ് കളരിപ്പടി, എൽ എസ് എസ്, യു എസ് എസ്, സംസ്കൃത സ്കോളർഷിപ്പ് ജേതാക്കളായ വിദ്യാർഥികൾ എന്നിവർക്കുള്ള അനുമോദന ചടങ്ങ് നടക്കും. നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, നഗരസഭാംഗം കെ അനിത ഉപഹാര സമർപ്പണം നടത്തും. തുടർന്ന് 9ന് കരോക്കെ ഗാനമേളയും ഉണ്ടാവും.
Discussion about this post