
പയ്യോളി : കുട്ടികളിലെ സർഗ്ഗശേഷികൾ പരിപോഷിക്കുവാൻ വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രശസ്ത കലാകാരനും, അധ്യാപകനും, പൂക്കോട് കലാലയം പ്രവർത്തകനുമായ യു കെ. രാഘവൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്ല്യ പ്രാധാന്യം നൽകി കുട്ടികളിലെ ശേഷികൾ വളർത്താൻ ഇത്തരം വേദികൾ കുട്ടികൾക്ക് വലിയൊരു അവസരമാണ് തുറന്നു നൽകുന്നത്. വ്യത്യസ്ത പരിപാടികൾ ഉൾപ്പെടുത്തി ബാലസഭകളും ഇതിന്റെ ഭാഗമായി നടക്കും. ഹെഡ്മിസ്ട്രസ് രിഖിരാം, പി ടി എ പ്രസിഡന്റ് നിധീഷ് പി വി,സബ്ന ടീച്ചർ,ശ്രുതിൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.











































Discussion about this post