പയ്യോളി: ദേശീയ പാതയിൽ ഇരിങ്ങൽ ബസ് സ്റ്റോപ്പിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് കാറിൻ്റെ മുൻ ഭാഗം പൂർണമായി തകർന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് 11 മണിയോടെയാണ് അപകടം.

ഓർക്കാകാട്ടേരിയിൽ നിന്ന് കോഴിക്കോട് എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാർ കെ എസ് ആർ ടി സി ബസ്സിനെ മറികടക്കുന്നതിനിടയിൽ എതിർദിശയിൽ നിന്നും വരികയായിരുന്ന ഡിയേഴ്സ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ ഡ്രൈവറടക്കം മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

കാറിലുണ്ടായിരുന്ന വിദേശത്തേക്ക് പോകേണ്ടയാളെ മറ്റൊരു വാഹനം ഏർപ്പെടുത്തി അയക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പിങ്ക് പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇ എം സിന്ധു, കെ എം രേഖ, വി സുവർണ എന്നിവർ സുരക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഗതാഗത നിയന്ത്രണവും അപകടത്തിൽ പെട്ട വാഹനം റോഡിൽ നിന്നും മാറ്റാനുള്ള പ്രവൃത്തിയും നിയന്ത്രിച്ചു.

Discussion about this post