പയ്യോളി: ഇരിങ്ങൽ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിന് സ്വീകരണം നൽകി. മാലയും ബാനറുമായെത്തിയ നാട്ടുകാർ ഷൊർണൂരിൽ നിന്നും കണ്ണൂരിലേക്കുള്ള മെമുവിനാണ് സ്വീകരണം നൽകിയത്.

ഏറെ നാളത്തെ കാത്തിരിപ്പിനും കഠിന പരിശ്രമങ്ങൾക്കും ശേഷമാണ്, കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ നിർത്തിവെച്ച സ്റ്റോപ്പ് പുന:സ്ഥാപിച്ചു കിട്ടിയത്. അതു കൊണ്ടു തന്നെ സ്വീകരണം ആഘോഷമാക്കി മാറ്റുകയായിരുന്നു, ഇരിങ്ങൽ റെയിൽവെ ഡവലപ്പ്മെൻ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ. അരമണിക്കൂറിലേറെ വൈകിയാണ് ട്രെയിനെത്തിയതെങ്കിലും നാട്ടുകാരുടെ നിറഞ്ഞ പങ്കാളിത്തമായിരുന്നു ചടങ്ങിലുണ്ടായിരുന്നത്.

സ്വീകരണത്തിന് കമ്മറ്റി ചെയർമാൻ പുത്തുക്കാട്ട് രാമകൃഷ്ണൻ കൺവീനർ പി വി നിധീഷ്, നഗരസഭാംഗങ്ങളായ വിലാസിനി നാരങ്ങോളി, രേവതി തുളസീദാസ്, കെ അനിത, ചെറിയാവി സുരേഷ് ബാബു,

ടി എം നിഷ ഗിരീഷ്, മഞ്ജുഷ ചെറുപ്പനാരി, സബീഷ് കുന്നങ്ങോത്ത്, എൻ ടി അബ്ദുറഹ്മാൻ, സി പി സദഖത്തുള്ള, രാജൻ കൊളാവിപ്പാലം, ബാലൻ കമ്പിനിക്കുനി, ബൈജു ഇരിങ്ങൽ, ചാത്തോത്ത് സുനി, ഇ സൂരജ് നേതൃത്വം നൽകി

ബുധനാഴ്ചയായിരുന്നു പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറങ്ങിയത്. ഷൊർണൂരിൽ നിന്നും കണ്ണൂരിലേക്കുള്ള മെമു ട്രെയിൻ രാവിലെ 7.29 നും കണ്ണൂരിൽ നിന്നും ഷൊർണൂരിലേക്കു പോകുന്ന ട്രെയിൻ വൈകീട്ട് 6. 21 നും, കോഴിക്കോട് നിന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ 2.59 നും ഇരിങ്ങലിലെത്തും. ഒരു മിനിട്ടാണ് ഹാൾട്ടിങ്ങ് സമയം.


Discussion about this post