മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഈ മാസം 26ന് ആരംഭിക്കും. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. രണ്ട് മത്സരങ്ങളുള്ള ദിവസം ആദ്യ മത്സരം വൈകിട്ട് 3.30ന് തന്നെയാവും ആരംഭിക്കുക. ഇത്തവണ രണ്ട് ഗ്രൂപ്പു ഘട്ടങ്ങളായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. എ, ബി എന്നിങ്ങനെയാണ് രണ്ട് ഗ്രൂപ്പുകള്‍. ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവുക.
മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്. ഇത്തവണ 10 ടീമുകള്‍ ഉള്ളതിനാല്‍ ടൂര്‍ണമെന്റ് കൂടുതല്‍ ആവേശകരമാവുമെന്നുറപ്പ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകള്‍. ടീമുകള്‍ക്ക് 17 മത്സരങ്ങളാണ് ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവുക. ഗ്രൂപ്പിലെ ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതം കളിക്കുമ്പോള്‍ എതിര് ഗ്രൂപ്പിലെ ടീമുകളുമായി ഓരോ മത്സരവും കളിക്കും. എതിര് ഗ്രൂപ്പില്‍ ഒരേ റാങ്കിങ്ങിലുള്ള ടീമുമായി രണ്ട് മത്സരവും കളിക്കും. അതുകൊണ്ട് തന്നെ സീസണിലെ പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശകരമായിരിക്കുമെന്നുറപ്പ്.
Discussion about this post