
പയ്യോളി: പീഡന പരാതി ഉന്നയിച്ച ജീവനക്കാരിയോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട കെയർ ആൻഡ് ക്യൂർ ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ തൊഴിലാളി -സ്ത്രീ വിരുദ്ധ നിലപാടിനെതിരെ ഐ എൻ ടി യു സി പയ്യോളി മണ്ഡലം കമ്മറ്റി നടത്തിവന്ന രണ്ടാം ഘട്ട സമരപരിപാടി സമരവാരം സമാപിച്ചു. ഏഴാം ദിവസം, അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ്ണ ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് കെ രാജീവ് ഉദ്ഘടനം ചെയ്തു.


കാര്യാട്ട് ഗോപാലൻ അധ്യക്ഷത വഹിച്ചു. ടി കെ നാരായണൻ, എം പി ബാലൻ, എൻ എം മനോജ്, ആർ എം പി ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി ജീഷേഷ് കുമാർ, അൻവർ കായിരികണ്ടി, സിജിന പൊന്നേരി, നടുക്കൂടി പ്രവീൺ, എസ് ടി യു നേതാവ് ടി കെ ലത്തീഫ്, കുറുമണ്ണിൽ രവീന്ദ്രൻ പ്രസംഗിച്ചു.
വി വി എം ബിജിഷ സ്വാഗതവും വിനോദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.


സമരവാരം അഞ്ചാം ദിനം ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐ എൻ എ ഇ എഫ്) നേതൃത്വത്തിലാണ് സായാഹ്ന ധർണ്ണ നടന്നത്. ധർണ യു ഡി എഫ് പയ്യോളി മുൻസിപ്പൽ കൺവീനറും ഡി സി സി മെമ്പറുമായ പുത്തൂക്കാട് രാമകൃഷ്ണൻ ഉദ്ഘടനം ചെയ്തു. എ ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു. കെ വി ശിവാനന്ദൻ, കാരങ്ങോത്ത് രാമചന്ദ്രൻ, പി എം അഷറഫ്, ഗീത വെള്ളിയോട്ട്, വിപിൻ വേലായുധൻ, ബാബു കേളോത്ത്,എം ടി മോളി പ്രസംഗിച്ചു. അജിത കെ സ്വാഗതവും എ കെ രാധ നന്ദിയും പറഞ്ഞു.

ആറാം ദിന സായാഹ്ന ധർണ കെട്ടിട തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി നേതൃത്വം നൽകി. ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് യൂണിയൻ ജില്ല പ്രസിഡന്റ് എം പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.കെ എൻ പ്രേമൻ അധ്യക്ഷത വഹിച്ചു. ടി കെ നാരായണൻ, ഇ കെ ശീതൾ രാജ്, മുജേഷ് ശാസ്ത്രി, പപ്പൻ നടുക്കുടി, സി എൻ ബാലകൃഷ്ണൻ വി വി എം വിജിഷ പ്രസംഗിച്ചു. ഷാജി തെക്കയിൽ സ്വാഗതവും സുരേന്ദ്രൻ മത്തത്ത് നന്ദിയും പറഞ്ഞു.


Discussion about this post