പയ്യോളി: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ ഐ എൻ ടി യു സി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ധർണ നടത്തുന്നു.

17 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ധർണ സമരം കെ പി സി സി അംഗം ഐ മൂസ ഉദ്ഘാടനം ചെയ്യും. ഡി സി സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ, ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി മനോജ് എടാണി എന്നിവർ പ്രസംഗിക്കും.

Discussion about this post