പയ്യോളി: ക്ഷേമനിധി പെൻഷനുകൾ 3000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ഐ എൻ ടി യു സി പയ്യോളി മണ്ഡലം കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് കെ രാജീവ് ഉദ്ഘാടനം ചെയ്തു.
കാര്യാട്ട് ഗോപാലൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എൻ എം മനോജിന് നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉപഹാരം നൽകി.
ടി കെ നാരായണൻ, വി ടി സുരേന്ദ്രൻ, സബീഷ് കുന്നങ്ങോത്ത്, പുത്തുക്കാട്ട് രാമകൃഷ്ണൻ, ശിവാനന്ദൻ കൊയിലാണ്ടി, ഉണ്ണി പൂക്കാട്, സി കെ ഷഹനാസ്, അൻവർ കായിരികണ്ടി, പപ്പൻ നടുക്കുടി പ്രസംഗിച്ചു. വി വി എം വിജിഷ സ്വാഗതവും ടി ടി സോമൻ നന്ദിയും പറഞ്ഞു.
Discussion about this post