പയ്യോളി: ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് കെ രാജീവിനും, നഗരസഭ ടൗൺ വെൻ്റിങ് കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്വീകരണം സംഘടിപ്പിച്ചു. എൻ എഫ് യു പി ടി യു (ഐ എൻ ടി യു സി) നേതൃത്വത്തിൽ സ്വീകരണ പരിപാടി കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.

ഇ കെ ശീതൾരാജ്, നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് കെ രാജീവ്, മഠത്തിൽ നാണു മാസ്റ്റർ, സബീഷ് കുന്നങ്ങോത്ത്, കെ ടി വിനോദൻ, ടി വി മജീദ്, വി ടി നരേന്ദ്രൻ, എൻ പി ആറ്റികോയ പ്രസംഗിച്ചു. എൻ എം മനോജ് സ്വാഗതവും മുസ്തഫ കാവിൽ നന്ദിയും പറഞ്ഞു.
Discussion about this post