തിരുവനന്തപുരം : പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത് സർക്കാർ അംഗീകരിച്ച ശമ്പള പരിഷ്കരണം ബീവറേജസ് കോർപ്പറേഷനിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് എക്സൈസ് വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് ഇന്ന് ബുധൻ രാവിലെ 11 മണിക്ക് മാർച്ച്
നടത്തുമെന്ന് ബീവ്കോയിലെ ഐ എൻ ടി യു സി സംസ്ഥാന നേതൃത്വം അറിയിച്ചു. 2022 സപ്തംബറിൽ ബേവ്കൊയിൽ സംഘടന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അന്നത്തെ വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്റർ വിവിധ ട്രേഡ് യൂണിയൻ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ശമ്പള പരിഷ്കരണം ഡിസംബറിൽ നടത്താമെന്നുള്ള ഉറപ്പിന്റെ
അടിസ്ഥാനത്തിൽ പണിമുടക്ക് മാറ്റി വെക്കുകയാണുണ്ടായത്. എന്നാൽ ഇപ്പോൾ വാഗ്ദാന ലംഘനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത് എന്ന് സംഘാടകർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്രോതസ്സിന്റെ മുഖ്യ പങ്ക് വഹിക്കുന്നതും, ലാഭത്തിൽ പ്രവർത്തിക്കുന്നതുമായ പൊതുമേഖലാ സ്ഥാപനമായ
ബെവ്കൊയിൽ മാത്രം തൊഴിലാളികൾക്ക് ശമ്പള പരിഷ്കരണം നിഷേധിക്കപ്പെട്ടിരിക്കുന്നത് ന്യായീകരിക്കാനാവുന്നതല്ല എന്നും ഈ നീതി നിഷേധത്തിനെതിരാണ് പ്രതിഷേധ സമരം എന്നും നേതാക്കൾ പറയുന്നു.
Discussion about this post