മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒന്‍പതും പതിനൊന്നും വയസ് മാത്രം പ്രായമുളള കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം.

കക്കൂത്ത് കിഴക്കേക്കര റസീബിനെതിരെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കമ്പികൊണ്ട് വരയുമെന്നും കൊലപ്പെടുത്തുമെന്നും പേടിപ്പിച്ചായിരുന്നു തുടര്‍ച്ചയായുളള പീഡനം.

1,60,000 രൂപ ഒരു കേസിലും രണ്ടാമത്തെ കേസില്‍ 1,20,000 രൂപയും പ്രതി പിഴയെടുക്കണം. 2012 മുതല്‍ 2016 വരെയുളള കാലയളവിലാണ് കുട്ടികള്‍ പീഡനത്തിന് ഇരയായത്. രണ്ടു കേസുകളിലായി 34 സാക്ഷികളെയും 33 രേഖകളും അന്വേഷണ സംഘം ഹാജരാക്കി. സാജു കെ. എബ്രാഹം, എ.എം.സിദ്ദീഖ്, ജോമി തോമസ് എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് കേസന്വേഷണം പൂര്‍ത്തിയാക്കിയത്.



































Discussion about this post