
മേപ്പയ്യൂർ: എം എസ് എം അന്താരാഷ്ട്ര അറബിക് വിദ്യാർഥി സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രീ കോൺഫറൻസ് മേപ്പയ്യൂർ സലഫിയ്യ അറബിക് കോളേജിൽ ഐ എസ് എം സംസ്ഥാന സിക്രട്ടറി കെ എം എ അസീസ് ഉദ്ഘാടനം ചെയ്തു. ഭാഷ വൈജ്ഞാനിക -സാംസ്കാരിക വിനിമയത്തിൻ്റെ അടിത്തറയാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയിൽ നാദാപുരം അൽഫുർഖാൻ കോളേജ് ലക്ചറർ അംജദ് അൻസാരി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഇസ്ഹാഖ് മദനി അധ്യക്ഷത വഹിച്ചു. അഷ്റഫ് അലി മദീനി, സാബിഖ് പുല്ലൂർ, പി വി മുഹമ്മദ്, ഫഹദ്, സ്വാലിഖ്, ആനിഖ് പ്രസംഗിച്ചു.

Discussion about this post