വടകര: മാഹിയിൽനിന്ന് സ്വകാര്യ ബസിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ 40 കുപ്പി മാഹി വിദേശമദ്യവുമായാണ് പശ്ചിമബംഗാൾ അമിത്പുർ സ്വദേശി ഐസക് ന്യൂട്ടനെ (26) വാഹനപരിശോധനക്കിടയിൽ എക്സൈസ് പിടികൂടിയത്.

വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ജയരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Discussion about this post