പേരാവൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് കാണിച്ച് ചതിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വയനാട് താമരശ്ശേരി അമ്പായത്തോടിലെ വലിയപീടിയേക്കൽ അജിനാസിനെയാണ് (21) പേരാവൂർ സബ് ഇൻസ്പെക്ടർ ജോർജ് അറസ്റ്റ് ചെയ്തത്.

പേരാവൂർ പഞ്ചായത്തിൽ താമസിക്കുന്ന പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് വീഡിയോ കോൾ വിളിച്ച് സൗഹൃദം തുടർന്ന പ്രതി വീഡിയോ കോളിൽ അശ്ലീല ദൃശ്യം കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ അജിനാസിനെ റിമാൻഡ് ചെയ്തു.



































Discussion about this post